Date : June 05 2009
സൗജന്യ ഡയാലിസിസ് യൂണിറ്റ് വിപുലീകരണ ഉദ്‌ഘാടനം
കോഴിക്കോട്:കോട്ടക്കല്‍ അല്‍മാസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ സൗജന്യ ഡയാലിസിസ് സെന്റര്‍ 23 യൂണിറ്റുകളായി വിപുലീകരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഉദ്‌ഘാടനം ജൂണ്‍ ഏഴിന് നാലുമണിക്ക് കോഴിക്കോട് മുജാഹിദ് സെന്റര്‍ ന്യൂ ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ കളക്ടര്‍ പി.ബി. സലീം നിര്‍വഹിക്കും. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ഉപഘടകമായ ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡിന്റെ കീഴിലാണു അല്‍മാസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്.
കെ.എന്‍.എം. ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി, ട്രഷറര്‍ പാലത്ത് അബ്ദുറഹ്‌മാന്‍ മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, പ്രൊഫ. പി. അബ്ദു, ഡോ. സി. മുഹമ്മദ്, ഷാഹുല്‍ ഹമീദ്, സലിം ചാലിയം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.





