http://sree1010.wordpress.com/wp-admin/post-new.php
http://sree1010.wordpress.com/wp-admin/post-new.php
കൊച്ചി: ദാനത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് അവയവ ദാനത്തിനുള്ള സമ്മതപത്രം ഒപ്പിട്ടുനല്‍കി.
അവയവദാനത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നടന്ന സെമിനാറിനിടെയാണ് അധ്യക്ഷനായ ജസ്റ്റിസ് കുര്യന്‍ ജോസഫ് മരണശേഷം ഏത് അവയവവും എടുക്കുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ട് അവയവദാന സൊസൈറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന് കൈമാറിയത്. കേരള ലീഗല്‍ സര്‍വീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. അതോറിട്ടി മെമ്പര്‍ സെക്രട്ടറി പി. മോഹന്‍ദാസും ചടങ്ങില്‍ അവയവദാന സമ്മതപത്രം കൈമാറി.
കേരള ലീഗല്‍ സര്‍വീസസ് അതോറിട്ടി, അവയവദാന സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു സെമിനാര്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠ് ഉദ്‌ഘാടനം ചെയ്‌തു.
ചീഫ് ജസ്റ്റിസും നേരത്തേ തന്നെ അവയവദാന സമ്മതപത്രം നല്‍കിയിട്ടുണ്ട്.
വൈദ്യശാസ്‌ത്രം ഏറെ പുരോഗമിച്ചിട്ടും അവയവദാനത്തിന്റെ മഹത്വം ശരിയായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചടങ്ങില്‍ ജസ്റ്റിസുമാരായ പി.ആര്‍. രാമന്‍, കെ. നാരായണക്കുറുപ്പ്, പി.കെ. ഷംസുദ്ദീന്‍, കെല്‍സ മെമ്പര്‍ സെക്രട്ടറി പി. മോഹന്‍ദാസ്, ഡോ. വി.എന്‍. ഉണ്ണി, ഡോ. വസന്ത് ഷേണായി, ഡോ. രമേഷ് ഷേണായി എന്നിവര്‍ പങ്കെടുത്തു. 
*ASSISTANCE SOUGHT BY KIDNEY PATIENTS
There is crying need for Government Assistance for the welfare of kidney patients and those who have undergone organ transplant.
Patients with organ failure and those who have undergone transplant, both need help of the government for their survival.
Following urgent actions are suggested :
Ensure job security and income security to patients and/or families so that they can meet the medical and other expenses associated with the the miserable situation arisen as a result of the disease.
Ensure Job Security
Measures to ensure that kidney patients are not laid off or dismissed from the institutions they work, particularly from the private sector institutions.
Kinder approach to patients with organ failure with generous working conditions allowed in government and non government institution so as to help them adjust job commitments along with their treatment for health.
Ensure job reservations for patients who are in dialysis and also those who have undergone kidney transplant so that they make some money to meet their treatment expenses and reduce dependency on others.
Ensure job reservations at least on contract basis to aclose relative of a person afflicted with organ failure so as to enable him/her to support the patient. This may be limited to the period the patient suvive
Provide Insurance Coverage
Measures to ensure that kidney patients gets quality medical insurance coverage
Make Employees State Insurance (ESI) compulsory in all private institutions including educational institutions
Medical Infrastructure
Establish government dialysis centers in all districts where dialysis is given at subsidised /affordable rates.
Subsidise medicines and medical accessories used by kidney patients to reduce their financial burden
Increase the supply of dialysis units available in hospitals and make available affordable dialysis to all patients and make dialysis equipments tax free.
Welfare schemes
Rehabilitation schemes shall be introduced for kidney patients
Introduce concessions in all sectors for kidney patients and their supporting relatives including private and KSRTC buses.
Introduce concessions in both private and state transport corporation buses at par with railway concession for kidney patients
Reservations for children of kidney patients in private and government schools and provide educational supports including fee concessions
Introduce employment schemes tailor made for patients suffering kidney diseases or have undergone transplant operation
Increase organ availibility
Appoint a task force to remove hurdles for facilitating organ transplant.
Encourage willing donors to donate kidney /organs. Make willing living donors symbols of human love and kindess and sacrifice and reward them with job reservations/ governmental assistance
Promote cadaver transplant for increasing organ availability by introducing generous incentives for relatives for the dead person, advertisements in media, compulsory retrieval of cadavers as done in developed nations, removing hurdles for retrieving organs from cadavers etc.
Promote living donor transplant and encourage willing donors by providing introducing incentive schemes and reservations for the living donor. Unfair kidney trade must be stopped by government stepping in to provide fair deal to the willing donors for their sacrifice.
Promote donor organ swapping by facilitating mass transplant operations where a group of patients and willing donors come together and donors with matching kidneys are swapped
Increase organ transplant infrastructure in government hospitals to highest standards
Other Measures
Promote medical research in the field of kidney diseases and introduce mechanisms to share information
Introduce a national directory for organ transplant
National policy for organ transplant and monitoring machinery to ensure better availibility of donor organs
Promote private sector and NGO involvement in supporting kidney patients
അവയവങ്ങള്‍ എന്നാല്‍ കൈയും കാലും ഒക്കെയാണ് ഓര്‍മ്മ വരുക. എന്നാല്‍ ആന്ധരിക അവയവങ്ങളും അവയവങ്ങള്‍ തന്നെ. സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല എന്ന് മാത്രം. പിന്നെ സര്‍ക്കാര്‍ എന്നത് ബുദ്ധിയും മനസ്സും ഉള്ള ഒന്നാണ് എന്ന് പറയാന്‍ പറ്റുമോ? അതാണ് വികലാംഗന് സംവരണം കൊടുക്കുമ്പോഴും ആന്തരികായവം നഷ്ടപെട്ടവന് അല്ലെങ്കില്‍ അവള്‍ക്കു സര്‍ക്കാര്‍ വക ഒന്നും കൊടുക്കാത്തത്. ഒരുപക്ഷെ ആന്തരികായവം കേടായാല്‍ അയാള്‍ മരിച്ചു പോയി എന്ന് കണക്കാക്കി ആണോ അതോ ആന്തരികായവം കേടായാലും ആധുനിക ശാസ്ത്ര വിദ്യയിലൂടെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയും എന്ന കാര്യം ഭരണ വര്‍ഗ്ഗത്തിന് ആജ്ഞാതം ആയതു കൊണ്ടാണോ എന്നറിയില്ല, അങ്ങിനെ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ഒന്നും കൊടുക്കുന്നില്ല.
ഇന്ന് വൃക്ക, ലിവര്‍, ഹൃദയം തുടങ്ങിയ ആന്തരികായവം കേടായാല്‍ മറ്റുള്ളവരുടെ വച്ചു പിടിപ്പിക്കാന്‍ കഴിയും. കേരളത്തില്‍ രക്ത ദാനം ചെയ്യാത്തവര്‍ കുറവായിരിക്കും. കണ്ണുകള്‍ ദാനം ചെയ്യുന്നതിനെ കുറിച്ചു കേട്ടിട്ടില്ലാത്തവരും കുറവാണ്. എന്നാല്‍ വൃക്ക, കരള്‍, ഹൃദയം തുടങ്ങിയ അവയവ ദാനത്തെ കുറിച്ചു ഒരുപാട് പേരും അജ്ഞാതരാണ്. സ്വന്തം അവയവങ്ങള്‍ പോകുമ്പോഴാണ് പലരും ഇതിനെ കുറിച്ചു മനസ്സിലാക്കുന്നത് തന്നെ.
വൃക്ക പോയ ഒരാള്‍ അതി ദാരുണമായി വേദന അനുഭവിക്കുന്നു. കഠിനമായ അസ്വസ്ഥത ഉണ്ടാവുന്നത് കൂടാതെ ശ്വാസം കിട്ടാന്‍ കൂടി രോഗിക്ക് കഴിയില്ല. പിടഞ്ഞു മരിക്കും, ചികിത്സ കിട്ടിയില്ലെങ്കില്‍. ചികിത്സ എന്ന് വച്ചാല്‍ വെറും മരുന്ന് കഴിക്കുക മാത്രമല്ല വേണ്ടി വരുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ രക്തം മുഴുവന്‍ dialysis യന്ത്രത്തിലൂടെ കയറ്റി അരിച്ചെടുക്കണം. അധിക കാലമൊന്നും ഇങ്ങനെ പോവാനും പറ്റില്ല. മരിച്ചു പോകും. ഈ രക്ത ശുദ്ധീകരണത്തിന് ഒരു തവണ തന്നെ ആയിരം രൂപയില്‍ അധികം ആകും. മാസം ചികില്‍സക്ക് ഒരു ഇരുപതിനായിരം മുപ്പതിനായിരം രൂപ ഉണ്ടെങ്കില്‍ ഒരുമാതിരി കഴിഞ്ഞു പോവാം. എന്നാല്‍ നാലഞ്ചു മണിക്കൂര്‍ സമയം എടുക്കുന്ന ഈ പ്രക്രിയക്ക് രോഗിയുടെയും കൂടെ വരുന്ന ആളുടെയും ഒരു ദിവസം ചിലവാകും. രോഗിയെ ആശുപത്രിയില്‍ കൊണ്ട് പോവാന്‍ ഉള്ള ചിലവുകള്‍ ആശുപത്രിയുടെ അടുത്ത് വീട് എടുക്കാനുള്ള താമസ ചെലവ് ഇവയെല്ലാം വേറെ.
ഇതില്‍ നിന്നും കുറേ ഒക്കെ മോചനം കിട്ടണമെങ്കില്‍ വേറെ ഒരാളുടെ വൃക്ക രോഗിയില്‍ വച്ചു പിടിപ്പിക്കണം. ആരാണ് വൃക്ക കൊടുക്കുക? അടുത്ത സ്വന്തക്കാര്‍.. അമ്മ, ഭാര്യ, ഭര്‍ത്താവ്, മകന്‍, സഹോദരന്‍, സഹോദരി തുടങ്ങിയവര്‍..ഇവരൊക്കെ ഉള്ളവര്‍, മാത്രമല്ല, അവരൊക്കെ കൊടുക്കാന്‍ തയ്യാറായാല്‍ രോഗി ഭാഗ്യവാന്‍/ അല്ലെങ്കില്‍ ഭാഗ്യവതി . ജീവിക്കാന്‍ ഉള്ള സാധ്യത കുറെ കൂടി അവനു മുന്‍പില്‍ തുറക്കും.
അടുത്ത ബന്ധുക്കള്‍ വൃക്ക കൊടുത്തിലാ എങ്കില്‍ പിന്നെ രോഗിക്ക് പുറത്തു നിന്നും ആരെങ്കിലും കൊടുക്കണം. അത് മൂന്നു തരത്തിലാണ് നടക്കാന്‍ സാദ്ധ്യത.. ഒന്നുകില്‍ ഒരു ഉദാരമതി ദാനം ചെയ്യണം.. അങ്ങിനെ ഒക്കെ ഒരു ദാനം നടക്കുന്ന സ്ഥലം ഉണ്ടാവുമോ. അല്ലെങ്കില്‍ ദാനം എന്ന് വിളിച്ചാലും കൊടുക്കുന്ന ആള്‍ക്ക് പൈസ കൊടുത്തു വാങ്ങണം. അതിനു ആള്‍ക്കാര്‍ തയ്യാര്‍ ഉള്ളവര്‍ ഉണ്ട്. ദാരിദ്ര്യം, കടം മുതലായവ കാരണം ആത്മഹത്യ തന്നെ ആലോചിക്കുന്നവര്‍ ഉള്ളപ്പോള്‍ പൈസക്ക് അവയവം തരാന്‍ തയ്യാറുള്ളവര്‍ ഉണ്ട്. പക്ഷെ സര്‍ക്കാര്‍ അനുവാദം കിട്ടണം.. അത് അത്ര എളുപ്പം അല്ല. കാരണം വൃക്ക തട്ടിയെടുക്കല്‍ പെരുകിയത് കാരണം സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കി. സര്‍ക്കാര്‍ അനിങിനേ ആണല്ലോ. വികലമായ നിയമങ്ങള്‍ ഉണ്ടാക്കി നല്ലതും ചീത്തയും എല്ലാം ഒരുപോലെ വെള്ളത്തില്‍ കളയും ..
എന്നാല്‍ മരിച്ച ശവശരീരത്തിന്, കുറച്ചു സമയത്തിനകം ചീഞ്ഞളിഞ്ഞു മണ്ണായി പോവാനുള്ള മൃതശരീരത്തിന് ഒരു അവയവും ആവശ്യമില്ലാ. അതെല്ലാം അണുക്കള്‍ ഭക്ഷണം ആക്കുകയോ അല്ലെങ്കില്‍ ചൂളയില്‍ ഭസ്മം ആകുകയോ ചെയ്യും.. അത്ര തന്നെ.. എന്നാല്‍ വലിയ ഹൃദയം ഉള്ളവര്‍ക്ക് മാത്രമേ ഇങ്ങനെ ഒക്കെ ചിന്തിയ്ക്കാന്‍ സാദ്ധിക്കൂ.. സ്വന്തം ശരീരം മരണ ശേഷം ദാനം ചെയ്യുക എന്നത്.. ഒരാള്‍ അത് അംഗീകരിച്ചാല്‍ തന്നെ അയാളുടെ ബന്ധുക്കള്‍ക്കും അത് അംഗീകരിക്കാന്‍ കഴിയണം..
കേരളത്തില്‍ അങ്ങിനെ രണ്ടാമത്തെ മരണാന്തര അവയവ മാറ്റി വയ്കല്‍ ശസ്ത്രക്രിയ 2007 october മാസം അമൃതാ ആശുപത്രിയില്‍ നടന്നപ്പോ (ആദ്യത്തേതിനെ കുറിച്ചു അധികം അറിയില്ല) ഒരു ദിവംഗതന്‍ ആയ മഹാത്മാവിന്റെ ശരീരാവയവങ്ങള്‍ ജീവന്‍ രക്ഷിച്ചത് മൂന്നു പേരുടെ.. രണ്ടു പേര്‍ക്ക് കാഴ്ചയും നല്‍കി. അദ്ദേഹം ഇഹലോകം വെടിഞ്ഞു. അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്‍മ്മകളുമായി കുടുംബാ അംഗങ്ങള്‍ മാത്രം അല്ല വേറെയും അഞ്ചു വീട്ടുകാര്‍ കേരളത്തില്‍ ഉണ്ട്.. അതില്‍ വിവിധ ജാതി മതസ്ഥര്‍ ഉണ്ടായിരുന്നു എന്നതും ഇവിടെ മതത്തിന്റെ പേരില്‍ വാള്‍ എടുക്കെണ്ടാവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.. ലിവര്‍ മലപ്പുറത്ത് ഒരു മുസ്ലിമിനാണ്കിട്ടിയത് …
മരണാന്തര അവയവ ദാനം കേരളത്തില്‍ കൂടുതല്‍ നടക്കാന്‍ തുടങ്ങിയിട്ടുണ്ട്..
മൈസൂരില്‍ വച്ചു സുഹൃത്തുക്കള്‍ ആയ ഫാദര്‍ ചാക്കോവിനോട് ഞാന്‍ പറഞ്ഞു ഒരിക്കല്‍ : “ഫാദര്‍, നിങ്ങള്‍ ക്രിസ്ത്യാനികള്‍ വലിയ മനുഷ്യ സ്നേഹം പറയുന്നുണ്ടല്ലോ ..പക്ഷെ കേരളത്തില്‍ എത്ര ക്രിസ്ത്യാനികള്‍ അവയവദാനം ചെയ്തിട്ടുണ്ട്? അതിലും വലിയ ത്യാഗം വേറെ ഉണ്ടോ? കഷ്ടതയുടെ പടുകുഴുയില്‍ നിന്നും ഒരു വ്യക്തിയെ ജീവിതം കൊടുത്തു തിരിച്ചു കൊണ്ടുവരുന്നത് പോലെ… ”
ഫാദര്‍ പറഞ്ഞു “ഞാന്‍ എന്റെ പള്ളിയില്‍ അതിനെ അനുകൂലിച്ചു പറയാറുണ്ട് ” വര്‍ഷം ഒന്ന് കഴിഞ്ഞു..
ചിറമേല്‍ കുടുമാംഗം ആയ ഒരു ഫാദര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ വൃക്ക ഒരു ഹിന്ദുമതത്തില്‍ പെട്ട ഒരാള്‍ക്ക് ദാനം ചെയ്യുന്ന വാര്‍ത്ത പത്രത്തില്‍ വായിച്ചു. ഞാന്‍ ഫാദറിനു ഇമെയില്‍ ചെയ്തു. അത് ആ ഫാദറിന്റെ ബന്ധുവായ ഒരു ഫാദര്‍ തന്നെ ആയിരുന്നു. ഇന്ന് എനിക്ക് ഫാദറിന്റെ ഇമെയില്‍ കിട്ടി.. ഓപ്പറേഷന്‍ വിജയകരമായി നടന്നു എന്ന് അറിയിച്ചു കൊണ്ട്.. ക്രിസ്തുവിന്റെ യഥാര്‍ഥ ശിഷ്യന്മാര്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ്. പിന്നെ അറിഞ്ഞു സ്റ്റാന്‍ലി എന്ന ഒരു ബാലന്റെ അവയവങ്ങളും മരണന്തരം വീട്ടുകാര്‍ ദാനം ചെയ്തിട്ടുണ്ട് എന്ന്.. ഇനി ഞാന്‍ കാത്തിരിക്കുക ആണ് ഒരു മുസ്ലിം വ്യക്തിയും ഇതുപോലെ ചെയ്യുന്നത് കേള്‍ക്കാന്‍ വേണ്ടി.. ക്രിസ്ത്യന്‍ മുസ്ലിം പള്ളികളും അമ്പലങ്ങളും അവയവ ദാനം മഹാ ദാനം ആണെന്ന് പ്രഖ്യാപ്പിക്കുന്ന ദിവസത്തിന് വേണ്ടി ..
സഹോദരങ്ങള്‍ വഴക്കുണ്ടാക്കുംപോള്‍ ഓര്‍മ്മിക്കേണ്ട ഒരു കാര്യം അവയവം പോയാല്‍ ഏറ്റവും യോജിച്ച അവയവം സ്വന്തം രക്ത ബന്ധുവിന്റെ ആണ് എന്നതാണ്. മാനസികമായ വെറുപ്പ് ഒന്നും പ്രകൃതിയുടെ ഈ യോജിപ്പിന് തടസ്സം അല്ല.
It is second anniversary of the cadaver transplant in which organs donated by a great family of their beloved who died gave new lives to some people. Smitha, who has been struggling between life and death, received kidney on her birthday itself. October 4 . a divine gift ..
Her family is grateful
Smitha’s family
മാറാ രോഗികള്‍ക്ക് വേണ്ടി സര്കാരിനോട് അപേക്ഷിക്കാനും നിയമ ഭേദഗതികള്‍ കൊണ്ട് വരാനും നമുക്ക് ഒരുമിക്കാം..
അതിനു വേണ്ടി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്
http://chronic-patients.ning.com/
അതില്‍ രോഗികളും അവരോട് അനുഭാവം ഉള്ളവരും ചേര്‍ന്ന് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കാം.
It is heartening to read the good news of the kind philanthropic gesture and sacrifice of the Catholic Priest Fr Davis Chiramel, a 49-year-old Catholic priest from Kerala, who donated one of his kidneys to a complete stranger.
His good deed and kindness will definitely give the Christian religion in India more authenticity and show path to true Christians. Living donor transplant is the ultimate sacrifice and Fr. Davis deserves to be considered one of the holiest ones among the priests.
In this regard, I may state that Cadaver Transplant need to be given focus and serious consideration by the Christian church as it relieves a patient from grave sufferings and death. it is the ultimate
Catholic priest donates kidney to save Hindu man
http://www.asianews.it/index.php?l=en&art=16393&size=A
» 09/22/2009 17:44
INDIA
Catholic priest donates kidney to save Hindu man
Nirmala Carvalho
In Kerala, Father Chiramel offers one of his kidneys to an unknown recipient. The priest said he was inspired by the ‘Year for Priest’. “For me donating an organ is a unique and privileged opportunity to share in Christ’s suffering.”
New Delhi (AsiaNews) –
Fr Davis Chiramel, a 49-year-old Catholic priest from Kerala, donated one of his kidneys to a complete stranger. The clergyman is parish priest at St Francis Xavier Church in Vadanapally (Kerala). Earlier this year he decided to help a Hindu father of two, a complete stranger who was suffering from renal failure.
Father Chiramel is also the general secretary of the Accident Care and Transport Services (ACTS) in Thrissur. On 15 February, volunteers in the organisation were at his church. They talked about a Hindu man named Gopinath who had suffered renal failure. Because of that, he was being forced to go to the Jubilee Mission Hospital in Thrissur every three days for dialysis treatment. He needed a transplant but the volunteers did not know how to go about getting one, suggesting that it might cost a million rupees (US$ 21,000), but above all wondering how they could find a donor. In India, there is one donor per million.
When Father Chiramel heard the ACTS volunteers discuss the matter, he rebuked them because “I realised they were talking about finding someone from whom to buy a kidney.”
In India as in Pakistan and Nepal, organ trafficking, especially in kidneys, is big business. Indian authorities are hard pressed to stop such commerce that sees the poor sell their organs for little money whilst rich but sick people unscrupulously pay a lot to improve their health.
Given the situation, Father Chiramel decided to donate the organ himself. Hospital tests followed to determine computability; administrative steps began to get the necessary authorisation.
The clergyman told AsiaNews that for him “donating a kidney was a blessing, which began in February. However, I only realised what I was doing on 19 June. On that day the Pope opened the ‘Year for Priests’ and I was in the hospital for the necessary tests for the transplant. Everything happened in an instant. I realised that I had been blessed with the possibility of offering my body to save a man.”
Father Chiramel uses words like “joy”, “gift” and “treasure” to describe what happened to him. “Christ is the source and origin of every good action; it is He who gives the strength and courage to act,” the priest said. “I never thought I could donate my kidney, even less to a total stranger.”
Gopinath and Father Chiramel will meet for the first time on 30 September, when the transplant will be performed at the Lakeshore Hospital in Kochi. For the clergyman, this will be the fulfillment of something that “changed my life.”
“Christ gives of himself every day for the world’s salvation. In the Mass, priests offer the sacrifice of His body and His blood, but they do it without sharing in our Lord’s pain and suffering,” Father Chiramel said. “For me the possibility of donating an organ to someone I did not know is a unique and privileged opportunity to share in Christ’s suffering.”
Date : September 30 2009
ക്രിസ്‌തുവചനത്തിന് സാക്ഷ്യമായി വൃക്കദാനത്തിന് വൈദികന്‍
മാതൃഭൂമി September 30 2009
കൊച്ചി: ലൂക്കോസിന്റെ സുവിശേഷം മൂന്നാം അധ്യായം 11-ാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു: ‘രണ്ടുള്ളവന്‍ ഒന്നില്ലാത്തവന് നല്‍കട്ടെ’. ഈ ക്രിസ്‌തുവാക്യത്തെ അക്ഷരാര്‍ഥത്തില്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള വെമ്പലിലാണ് ഫാ. ഡേവിസ് ചിറമേല്‍. അദ്ദേഹം നല്‍കുന്നത് തന്റെ രണ്ട് വൃക്കകളിലൊന്നാണ്. കുരിശില്‍ സ്വജീവന്‍ ബലി നല്‍കിയ യേശുനാഥനാണ് പ്രചോദനം. വൃക്കദാനത്തില്‍ മതവും ധനവും പരിഗണിക്കുന്നില്ല.
ബുധനാഴ്‌ച എറണാകുളം ലേക്‌ഷോര്‍ ആസ്‌പത്രിയില്‍ തൃശ്ശൂര്‍ വാടാനപ്പിള്ളി സ്വദേശി ഗോപിനാഥന് വൃക്ക വച്ചുപിടിപ്പിക്കും. അതിനുള്ള നടപടിക്രമങ്ങളെല്ലാം ചൊവ്വാഴ്‌ച പൂര്‍ത്തിയായി.
വാടാനപ്പിള്ളി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ആര്‍.സി. പള്ളി വികാരിയാണ് ഫാ. ഡേവിസ്. പള്ളിക്ക് സമീപമാണ് ഗോപിനാഥന്റെ വീട്. ഒന്നര വര്‍ഷമായി ഇദ്ദേഹം വൃക്ക തകരാറിലായതിനാല്‍ ചികിത്സയിലായിരുന്നു. ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതോടെ വൃക്ക മാറ്റിവയ്‌ക്കല്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇലക്‌ട്രീഷ്യനായ ഗോപിക്ക് ശസ്‌ത്രക്രിയയ്‌ക്കുള്ള പണം കണ്ടെത്താന്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ചികിത്സാ കമ്മിറ്റി രൂപവത്‌കരിച്ചു. ഫാ. ഡേവിസായിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍. ബന്ധുക്കളുടെ വൃക്ക ചേര്‍ന്നില്ല. പിന്നെ, വൃക്ക അന്വേഷിച്ച് കോയമ്പത്തൂര്‍ പോകണമെന്ന ഘട്ടമെത്തി. അപ്പോളാണ് സ്വന്തം വൃക്കകള്‍ ദാനം ചെയ്യാം എന്ന ആശയം പെട്ടെന്ന് മനസ്സില്‍ തോന്നിയതെന്ന് ഫാ. ഡേവിസ് പറയുന്നു. സാഹചര്യമനുസരിച്ച് തീരുമാനമെടുത്തു. ‘ദൈവവചനം പ്രസംഗിച്ചാല്‍ മാത്രം പോര, അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ മാത്രമാണ് വചനം ജീവന്‍ വയ്‌ക്കുന്നത്. അതുപോലെ തന്നെയാണ് അവയവദാനവും’ – ചെറുപുഞ്ചിരിയോടെ ഫാ. ഡേവിസ് പറഞ്ഞു. 15-ാം വയസ്സില്‍ വൈദികനാകാന്‍ ഇതില്‍കൂടുതല്‍ ചിന്തിച്ചു. എന്നാല്‍, ഈ തീരുമാനം പെട്ടെന്നായിരുന്നു. അവയവ വ്യാപാരം ഇല്ലാതാക്കാനാകും. നിര്‍ധനരായ വൃക്കരോഗികള്‍ക്കു വേണ്ടി ഫാ. ഡേവിസിന്റെ നേതൃത്വത്തില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയ്‌ക്ക് രൂപം നല്‍കിയിട്ടുണ്ട്.
തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന ഗോപി ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട് അഞ്ചുമാസം മുമ്പാണ് ലേക്‌ഷോറില്‍ എത്തിയത്. വൃക്കമാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയാ വിദഗ്‌ദ്ധന്‍ ഡോ. ജോര്‍ജ് പി. എബ്രഹാമിന്റെയും സീനിയര്‍ നെഫ്രോളജി കണ്‍സള്‍ട്ടന്റ് ഡോ. അബി എബ്രഹാമിന്റെയും നേതൃത്വത്തിലാണ് ലേക്‌ഷോറില്‍ ചികിത്സ.
ബീബാ ബോബന്‍